തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍ഗോഡ്‌ അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) പദ്ധതിക്കായുള്ള വിദേശവായ്‌പയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യമറിയിച്ച്‌ കേന്ദ്രസര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്‌ക്കും. പദ്ധതിക്കു കേന്ദ്രം ഉന്നയിച്ച തടസം ഇതിലൂടെ മറികടക്കാമെന്നാണു സംസ്‌ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ. ആകെ പദ്ധതിച്ചെലവായ 63,700 കോടി രൂപയില്‍ 33,700 കോടിയാണു വിദേശവായ്‌പ പ്രതീക്ഷിക്കുന്നത്‌. ഇതിനു ഗ്യാരന്റി നല്‍കാനാവില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

കേന്ദ്രം ഗ്യാരന്റി നല്‍കിയില്ലെങ്കില്‍ പദ്ധതി അനിശ്‌ചിതത്വത്തിലാകുമെന്ന ഘട്ടത്തിലാണു സംസ്‌ഥാനസര്‍ക്കാരിന്റെ നിര്‍ണായകതീരുമാനം. സംസ്‌ഥാനസര്‍ക്കാരിനും റെയില്‍വേയ്‌ക്കും പങ്കാളിത്തമുള്ള കെ-റെയില്‍ കോര്‍പറേഷനാണു പദ്ധതി നടപ്പാക്കുന്നത്‌. നിരവധി വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ വായ്‌പ നല്‍കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക