കോവിഡ് ഭീതിയൊഴിഞ്ഞ് ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ. മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാന്‍ മാര്‍ക്കറ്റുകളില്‍ ആളുകളുടെ തിരക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടുകളെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. കോവിഡ് ആശങ്ക ഒഴിഞ്ഞ് എത്തിയ ദീപാവലിയെ വരവേല്‍ക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പതിവിലും ആവേശത്തിലാണ്. ഉത്തരേന്ത്യക്കാരില്‍ പലരും 10 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.കോവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണമൊന്നും കാണാത്തതിനാല്‍ പഴയപടി ദീപാവലി ആഘോഷങ്ങളിലേക്ക് മടങ്ങുകയാണ് നഗരം. ദീപാവലിക്കായി തയാറാക്കിയ പ്രത്യേക മധുരപലാഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലഡു, ചോക്‌ലേറ്റ്, ബര്‍ഫി,പേഡ, ജിലേബി, നട്‌സ്,ബദാം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രത്യേക ഗിഫ്റ്റ് പായ്ക്കറ്റുമുണ്ട്.

പരസ്പരം മധുരം കൈമാറനായുള്ള പലഹാരങ്ങളും തയ്യാര്‍. ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകളായ കരോള്‍ ബാഗ്, ഖാന്‍ മാര്‍ക്കറ്റ്, ജന്‍പത്ത്, സരോജിനി മാര്‍ക്കറ്റുകളിലെ വസ്ത്രവില്‍പന ശാലയിലും ഇത്തവണ വലിയ തിരക്കാണ്. വായു മലിനീകരണം കാരണം പടക്കത്തിന് കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടുന്നുണ്ട് സര്‍ക്കാര്‍. പടക്കങ്ങള്‍ക്ക് പകരം ചെരാതുകള്‍ തെളിക്കാം എന്ന പ്രചാരണവും സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക