മലപ്പുറം: മക്കരപ്പറമ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അധ്യാപക സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (സീനിയർ ), വൊക്കേഷണൽ ടീച്ചർ ഇൻ ഡയറി ഫാർമർ എൻട്രപ്രണർ (സീനിയർ ) എന്നീ തസ്തികകളിൽ താൽക്കാലികമായാണ് അധ്യാപക നിയമനം നടത്തുന്നത്.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഈ മാസം 5ന്(വെള്ളിയാഴ്ച) അഭിമുഖത്തിന് ഹാജരാകണം. രാവിലെ 9.30 മണിക്ക് വിഎച്ച്എസ്ഇ ഓഫീസിൽ വച്ചാണ് അഭിമുഖം നടത്തുക. വിശദവിവരങ്ങൾക്ക് 9400694453 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക