ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌നയിലെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ. 2013 ല്‍ നടന്ന സ്‌ഫോടനത്തിലാണ് എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയും രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു.

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കെ ഗാന്ധി മൈതാനില്‍ 2013 ഒക്ടോബര്‍ 27ന് ബി.ജെ.പി സംഘടിപ്പിച്ച ‘ഹുങ്കാര്‍ റാലി’യിലായിരുന്നു സ്‌ഫോടനം. ആ സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിന്നു. സ്‌ഫോടനങ്ങളിലും തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളില്‍ ഏഴെണ്ണമാണു പൊട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ പത്തു പ്രതികളില്‍ ഒന്‍പതു പേരും കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി ഒക്ടോബര്‍ അവസാനം വിധിച്ചിരുന്നു. ഒരാളെ മതിയായ തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കി.സിമി, ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനകളിലെ അംഗങ്ങളാണ് കേസിലെ പ്രതികള്‍. ഭൂരിഭാഗവും റാഞ്ചി സ്വദേശികളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക