ന്യൂഡല്‍ഹി: എല്‍‌.പി.‌ജി സിലിണ്ടര്‍ ഡെലിവറി മുതല്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ അടക്കമുള്ള നിരവധി നിയമങ്ങളില്‍ 2021 നവംബര്‍ ഒന്ന്​ മുതല്‍ മാറ്റം വരികയാണ്. ഈ മാറ്റങ്ങള്‍ സാധാരണക്കാര​െന്‍റ പോക്കറ്റിനെ കാര്യമായി ബാധിക്കുന്നതായതിനാല്‍, അവയെ കുറിച്ചൊരു ധാരണയുണ്ടാവേണ്ടത്​ അത്യാവശ്യമാണ്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍‌പി‌ജി വിതരണ സംവിധാനം

എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ പുതിയ നിയമം പാലിക്കണം. എല്‍പിജി സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഉപഭോക്താക്കള്‍ വിതരണക്കാരന്​ ഒറ്റത്തവണ പാസ്‌വേഡ് (OTP) നല്‍കേണ്ടതുണ്ട്. പുതിയ ഡെലിവറി ഓതന്റിക്കേഷന്‍ കോഡിന്റെ (ഡിഎസി) ഭാഗമായാണ് മാറ്റം.

നിക്ഷേപങ്ങളുടെയും പിന്‍വലിക്കലുകളുടെയും നിരക്കുകള്‍ പരിഷ്കരിക്കാന്‍ ബാങ്കുകള്‍

തങ്ങളുടെ പുതുക്കിയ നിശ്ചിത പരിധിക്കപ്പുറം പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇൗടാക്കുന്ന ചാര്‍ജുകള്‍ ബാങ്ക് ഓഫ് ബറോഡ (BOB) നവംബര്‍ 1 മുതല്‍, പരിഷ്കരിക്കും. സേവിങ്​സ്​ അക്കൗണ്ടുകള്‍ക്കും സാലറി അക്കൗണ്ടുകള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകും. ബാങ്ക് ഓഫ് ഇന്ത്യ, പിഎന്‍ബി, ആക്സിസ്, സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവരും ഉടന്‍ തന്നെ ഇത്​ പിന്തുടര്‍ന്നേക്കും.

എല്‍.പി.ജി വില

ആഗോള വിപണിയിലെ ക്രൂഡ് ഒായിലി​െന്‍റ വിലയുടെ അടിസ്ഥാനത്തില്‍, എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസത്തി​െന്‍റയും ആദ്യ ദിവസം എല്‍പിജി വില പരിഷ്കരിക്കും. അതിനാല്‍, അടുത്ത മാസം മുതല്‍ പാചക വാതക സിലിണ്ടറുകളില്‍ വീണ്ടും വില വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

റെയില്‍വേ ടൈംടേബിള്‍

രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയപ്പട്ടികയില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു. നവംബര്‍ 1 മുതല്‍ പുതിയ സമയക്രമം ആരംഭിക്കും. 13,000 പാസഞ്ചര്‍ ട്രെയിനുകളും 7,000 ഗുഡ്‌സ് ട്രെയിനുകളും ഈ മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്ത് ഓടുന്ന 30 രാജധാനി ട്രെയിനുകളുടെ സമയവും മാറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക