കൊച്ചി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത മങ്ങി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം.

വ്യവസ്ഥകൾ അംഗീകരിക്കാൻ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നൽകാൻ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.സിനിമക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്‌ബോൾ മരക്കാറിന്റെ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക