തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സ് പിടിയില്‍. വട്ടിയൂര്‍ക്കാവ് വില്ലേജ് അസിസ്റ്റന്‍റ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് സെന്‍റ് ഭൂമിയുടെ കരമടക്കാന്‍ വന്ന സ്ത്രീയില്‍ നിന്നാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു കടയില്‍ ജോലിക്കു നില്‍ക്കുന്ന ഒരു വിധവയുടെ പേരിലുള്ള മൂന്നു സെന്‍റിന് വര്‍ഷങ്ങളായി കരമടയ്ക്കാനുണ്ടായിരുന്നു.ഈ ഭൂമി മകളുടെ പേരിലേക്ക് എഴുതാന്‍ വേണ്ടിയാണ് കരമടയ്ക്കാനായി വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസില്‍ സമീപിച്ചത്.250,000 രൂപയാണ് വില്ലേജ് അസിസ്റ്റ് മാത്യു ഇതിനായി ആവശ്യപ്പെട്ടത്. ഒടുവില്‍ 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരി വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിനെ അറിയിച്ചു.പേരൂര്‍ക്കടയില്‍ വച്ച്‌ കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക