യുഎഇ: അഫ്ഗാൻ ബൗളിംങ് നിരയ്ക്കു മേൽ പാക്ക് അധിനിവേശം.! 18 ആം ഓവർ വരെ വിജയപ്രതീക്ഷ നൽകിയ ശേഷം ഒറ്റ ഓവറിൽ കളി തീർത്ത് അഫ്ഗാനെ തല്ലിക്കൊഴിച്ചു പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാന്റെ ബൗളർ കർളാം ജനത്തിന്റെ 18 ആം ഓവറിൽ പാക്കിസ്ഥാന്റെ ആസിഫ് അലി അടിച്ചു കൂട്ടിയത് 14 റണ്ണാണ്. അതുവരെയുണ്ടായിരുന്ന അഫ്ഗാൻ പ്രതീക്ഷകൾക്കു മേൽ അതോടെ പാക്ക് അധിനിവേശം പൂർത്തിയായി.

ആദ്യ ഓവർ മുതൽ ആക്രമിച്ച് വിജയത്തിലേയ്ക്കു കുതിക്കുകയായിരുന്ന പാക്കിസ്ഥാനെ തളച്ച് അൽപം പ്രതീക്ഷ അഫ്ഗാന് നൽകിയത് പതിനാലാം ഓവറായിരുന്നു. റാഷിദ് ഖാന്റെ സ്പിന്നിനു മുകളിൽ വശംവദനായ ബാബർ അസം (47 പന്തിൽ 51) പുറത്തായതോടെ അഫ്ഗാന് ആശ്വാസമായി. 17 ആം ഓവറിന്റെ അവസാന പന്തിൽ വെറ്ററൻ താരം ഷൊഹൈബ് മാലിക് (15 പന്തിൽ 19) വീണതോടെ പാക്കിസ്ഥാൻ അപകടം മണത്തു. പക്ഷേ, 19 ആം ഓവറിൽ വെടിക്കെട്ടടി നടത്തിയ ആസിഫ് അലി എല്ലാം തകർത്തു കളയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 76 ന് ആറ് എന്ന നിലയിൽ തകർന്നിടത്തു നിന്നും, നബിയും നലാബും 35 റൺ വീതം നേടി നടത്തിയ വെട്ടിക്കെട്ടടിയാണ് ടീമിനെ രക്ഷിച്ചത്. 20 ഓവറിൽ 147 റണ്ണാണ് അഫ്ഗാൻ നേടിയത്. ആറു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കി പാക്കിസ്ഥാൻ ഈ റൺസ് മറികടന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക