കോട്ടയം : 2017 ലെ യു ഡി എഫ് ഹർത്താലിനോടനുബന്ധിച്ച് നാട്ടകം പൂവൻതുരുത്ത് കെ എസ് ഇ ബി ഇലട്രിക്കൽ സെക്ഷൻ ഓഫീസിൽ അക്രമം നടത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടു. ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ അതിക്രമിച്ചു കയറി അസിസ്റ്റന്റ് എഞ്ചിനിയറേയും, ജീവനക്കാരേയും കൈയ്യേറ്റം ചെയ്തതായും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയെന്നുമായിരുന്നു കേസ്.

കേസിൽ കൊല്ലാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന സിബി ജോൺ , കോൺഗ്രസ് നേതാക്കളായ ജയൻ ബി മഠം, അപ്പുക്കുട്ടൻ , ഗിരീഷ് കുമാർ , മുൻ ബ്ലോക്ക് മെമ്പർ ജോർജുകുട്ടി, ടിറ്റു സഖറിയ എന്നിവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കേസിൽ പ്രതികളെ കോട്ടയം ജുസിഷ്യൻ ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ട് ഉത്തരവായത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ സിബി ചേനപ്പാടി, നോബിൾ ജോസഫ്, റോഷ് മാത്യു, ഗൗതം ജി. നിർമ്മൽ കൃഷ്ണൻ, അപ്പു ജോസ് എന്നിവർ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക