കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരില്‍ വലിയ പാടം സ്വദേശിയായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശി(24)ന്റെ മൃതദേഹവും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലയില്‍ ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

അതിനിടെ കണ്ണൂര്‍ ആലക്കോട് രയരോം പുഴയില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കയം സ്വദേശി വെള്ളാ പാണിയില്‍ ജോഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്ത് അക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക