കേരളത്തില്‍ ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

ഡിഫക്‌ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരന്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്ബറുകള്‍ പരസ്യപ്പെടുത്തും. നിര്‍മാണ പരിപാലന കരാറനുസരിച്ച്‌ നിര്‍മിച്ച റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തും.റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങള്‍ കാഴ്ചക്കരല്ല കാവല്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.പുനലൂര്‍ അഞ്ചല്‍ മലയോര ഹൈവേയില്‍ ഗുരുതരമായ വീഴ്ച ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഭാഗത്ത് നിന്ന് സംഭവിച്ചു. വിഷയത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക