ഗു​രു​വാ​യൂ​ര്‍: സു​ഹൃ​ത്ത് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന് മു​ന്നി​ലെ​ത്തി ക​ക്ഷി​യെ ഒ​ന്ന് അ​മ്പരി​പ്പി​ക്കാ​ന്‍ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ര്‍ സം​ശ​യ​ത്തി‍െന്‍റ മു​ള്‍​മു​ന​യി​ലാ​യി. ഇ​വ​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ച സ​മ​യ​വും ലോ​ക​ക​പ്പി​ല്‍ പാ​കി​സ്​​താ​ന്‍ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ച സ​മ​യ​വും ഒ​ന്നാ​യ​താ​ണ് കു​രു​ക്കാ​യ​ത്. തെ​ക്കെ ന​ട​യി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന് മു​ന്നി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

കാ​മ​റ​യു​ടെ ലെ​ന്‍​സ് കൂ​ട്ടു​കാ​ര​ന് തി​രി​ച്ചെ​ത്തി​ക്കാ​ന്‍ വ​ന്ന സു​ഹൃ​ദ് സം​ഘ​മാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. കൂ​ട്ടു​കാ​ര​നെ ഒ​ന്ന് അ​മ്ബ​രി​പ്പി​ക്കാ​നാ​ണ് അ​വ​ന്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന് മു​ന്നി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ച​ത്. അ​വ​രു​ടെ ക​ഷ്​​ട​കാ​ല​ത്തി​ന് ഇ​ന്ത്യ പാ​കി​സ്​​താ​നോ​ട് തോ​റ്റ അ​തേ മു​ഹൂ​ര്‍​ത്ത​ത്തി​ലാ​യി​രു​ന്നു പ​ട​ക്കം പൊ​ട്ട​ല്‍. ഇ​ന്ത്യ​യു​ടെ തോ​ല്‍​വി​യി​ല്‍ ആ​ഹ്ലാ​ദി​ക്കു​ന്ന പാ​ക്ക് അ​നു​കൂ​ലി​ക​ളാ​വും പ​ട​ക്കം പൊ​ട്ടി​ച്ചി​രി​ക്കു​ക എ​ന്ന് സം​ശ​യി​ച്ച പ​രി​സ​ര​വാ​സി​ക​ളി​ലാ​രോ പൊ​ലീ​സി​ന് വി​വ​രം ന​ല്‍​കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി​വ​ര​ങ്ങ​ള​ന്വേ​ഷി​ച്ച്‌ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ള്‍ കൗ​തു​ക​ത്തി​ന് ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ അ​പ​ക​ടം സു​ഹൃ​ദ് സം​ഘ​ത്തി​ന് മ​ന​സ്സി​ലാ​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ച​വ​ര്‍ ഇ​ന്ത്യ – പാ​കി​സ്​​താ​ന്‍ മ​ത്സ​രം ഉ​ള്ള കാ​ര്യം പോ​ലും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല​ത്രേ. ഉ​ണ്ടാ​യ കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​പ്പോ​ള്‍ പൊ​ലീ​സി​നും ബോ​ധ്യ​പ്പെ​ട്ടു. ഇ​നി പ​ട​ക്കം പൊ​ട്ടി​ക്കും മു​മ്പ് ഇ​ന്ത്യ-​പാ​കി​സ്​​താ​ന്‍ മ​ത്സ​ര​ഫ​ലം കൂ​ടി നോ​ക്ക​ണ​മെ​ന്ന ഗു​ണ​പാ​ഠ​മാ​ണ് സു​ഹൃ​ദ് സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക