തിരൂരങ്ങാടി: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത വഞ്ചന. ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ജീവിക്കാനായി വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കാനായി തിരൂരങ്ങാടിയില്‍ വരുകയായിരുന്നു.

എന്നാല്‍ യുവതി എത്തിയപ്പോള്‍ കാണുന്നത് യുവാവിന്റെ ഭാര്യയെയും മൂന്ന്​ മക്കളെയും. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു ഇവര്‍. സാമ്ബത്തികശേഷിയുള്ള യുവതിയില്‍നിന്ന്​ ബിസിനസിനായി യുവാവ് ധാരാളം പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്. ഒടുവില്‍ പോലീസ് ഇടപെട്ടതോടെ യുവതി സ്വന്തം വീട്ടിലും പോകേണ്ട എന്ന നിലപാടെടുത്തു. പിന്നീട് യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക