തൊടുപുഴ: ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേര്‍ട്ട് വീണ്ടും ഓറഞ്ച് അലേര്‍ട്ടാക്കിയത്.

2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല. റൂള്‍ കര്‍വ് പ്രകാരം ഡാമിലെ ജലനിരപ്പ് 2398.31 അടിയില്‍ എത്തിയപ്പോഴാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ചെറുതോണി അണക്കെട്ടില്‍ ചൊവ്വാഴ്ച ഷട്ടര്‍ തുറക്കുമ്ബോള്‍ 2398.08 അടിയായിരുന്ന ജലനിരപ്പ്. നിലവില്‍ ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തി 100 ക്വുമെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അണക്കെട്ടിന്റെ പൂര്‍ണശേഷി 2403 അടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുല്ലപ്പെരിയാര്‍ 135.45 അടിയായി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.45 അടിയായി ഉയര്‍ന്നു. 136 അടി കവിഞ്ഞാല്‍ സ്പില്‍വേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം.

പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ആലപ്പുഴ ഒഴികെ വയനാട് മുതല്‍ പത്തനംതിട്ട വരെ നാളെയും യെലോ അലര്‍‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക