പാറശാല: വനിതാ ഡോക്ടറെ നടുറോഡില്‍ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിലാണ് യുവതി രക്ഷപെട്ടത്. ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സംഭവം.റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവതി പുറത്തിറങ്ങിയ സമയം പിന്നില്‍ നിന്ന് യുവാവ് പാഞ്ഞെത്തുകയായിരുന്നു. യുവതിയെ എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തുകയും കഴുത്ത് ഞെരിച്ച്‌ കൊല്ലാന്‍ ശ്രമിക്കുക‌യും ചെയ്തു.

നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. യുവതിയുടെ കണ്ണുകള്‍ തുറിച്ച്‌ ശ്വാസം നിലച്ച്‌ നില ഗുരുതരമായതോടെ കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു. യുവാവിന്റെ കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തു. യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും യുവതി പറയുന്നുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാല്‍ സ്വദേശിയായ യുവാവ് എന്ന് പൊലീസിന് വ്യക്തമായി. സംഭവത്തിന് അല്‍പം മുന്‍പ് ഇരുവരും കാറില്‍ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നല്‍കാന്‍ താല്‍പര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക