ചാലക്കുടി: പുഴകാണാന്‍ വന്‍ ജനത്തിരക്ക്. വിവിധ ഡാമുകളില്‍ നിന്നും തുറന്നു വിട്ട വെള്ളം എത്തുന്നതോടെ ചാലക്കുടിപ്പുഴ കരകവിയുമെന്ന മുന്നറിയിപ്പ് എത്തിയതോടെയാണ് ജനങ്ങള്‍ പരക്കം പാഞ്ഞത്. കൂടപ്പുഴ ആറാട്ടുകടവ്, വെട്ടുകടവ് പാലം, പരിയാരം തടയണ പ്രദേശം എന്നിവിടങ്ങളിലാണ് ആളുകള്‍ തടിച്ചു കൂടിയത്. വൈകീട്ടോടെ വലിയ തോതില്‍ പുഴയില്‍ ജലവിതാനം ക്രമാതീതമായി ഉയരുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതനുസരിച്ച്‌ ആ സമയത്ത് സ്ത്രീകളടക്കം നിരവധി പേര്‍ പുഴക്കരകളില്‍ തമ്ബടിച്ചു.

ജനത്തിരക്ക് കൂടിയപ്പോള്‍ സി.ഐ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. ആരും പുഴയിലേക്ക് ഇറങ്ങാതിരിക്കാന്‍ അപായ സൂചനയും നല്‍കി. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ പിന്നീട് പുഴയിടെ തീരത്ത് തമ്ബടിക്കാന്‍ പൊലീസ് അനുവദിച്ചില്ല. മുന്നറിയിപ്പുണ്ടായ വിധം വെള്ളം ഉയരാതായതോടെ പലരും വീടുകളിലേക്ക് തിരിച്ചു. ഇതിനിടെ പലയിടത്തും വെള്ളം കയറിയെന്ന കിംവദന്തികളും പരന്നു. പുഴയില്‍ വെള്ളം കൂടുമെന്നും തീരത്തുള്ളവര്‍ ഒഴിയണമെന്നും അറിയിച്ച്‌ നഗരസഭയും കാടുകുറ്റി പഞ്ചായത്തും മൈക്കില്‍ അറിയിപ്പും നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക