വാഷിംങ്ങ്ടൺ : ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്. മൂത്രാശയ അണുബാധയാണ് കാരണം. ഇതേ തുടർന്ന് ഇദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കി.

യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതായും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരായ അല്‍പേഷ് അമിന്‍, ലിസ ബര്‍ഡാക്ക് എന്നിവര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലിന്റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എത്രയും വേഗം ക്ലിന്റന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്ലിന്റെനെ ഐസിയുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക