ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്കൂള്‍ അധ്യാപകയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ് ചെയ്തു.അധ്യാപികയായയ കല്ലറ സ്വദേശി പ്രിയ വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ മോന്‍സന്‍റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തില്‍ എ.എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി പ്രിയ വിനോദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞറമ്മൂട്‌ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയില്‍ കഴമ്ബുണ്ടെന്ന് മനസ്സിലാക്കി പ്രിയ വിനോദിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക