വൈക്കം: സ്വർണം പണയം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു വരുത്തിയ ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുറവിലങ്ങാട് ടൗണിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മോനിപ്പള്ളി കൊക്കരണി ഭാഗത്ത് തച്ചാർകുഴിയിൽ വീട്ടിൽ ബേബി മകൻ ജെയിസ് ബേബി (26) യെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്ിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ ജെയിസ് ബേബി. കേസിലെ മറ്റു പ്രതികളായ കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ പൈലി മകൻ സജി പൈലി (35) മാഞ്ഞൂർ സൌത്ത് ഞാറപ്പറമ്പിൽ വീട്ടിൽ സാബു മകൻ ജോബിൻ (23) എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.

സ്വർണ്ണപ്പണയം എടുത്തുകൊടുക്കപ്പെടുമെന്നു മാധ്യമങ്ങളിൽ പരസ്യം കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഈ ഫോൺ നമ്പരിൽ ബന്ധപ്പെടുകയും, പണവുമായി എത്താൻ എറണാകുളത്തെ ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നു ജീവനക്കാർ പണവുമായി കുറവിലങ്ങാട് എത്തി. കുറവിലങ്ങാട് അർബൻ ബാങ്കിൽ 65 ഗ്രാം സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്നും, ഇത് എടുത്ത് നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ വാക്ക് വിശ്വസിച്ചാണ് ഗോൾഡ് പോയിന്റ് ജീവനക്കാർ ഇവിടെ എത്തുന്നത്. കഴിഞ്ഞ ഏഴിന് കുറവിലങ്ങാട് വലിയവീട്ടിൽ കവലയിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലത്ത് കാത്ത് നിന്ന പ്രതികളെ നേരിൽ കാണുകയും, പ്രതികളുടെ നിർദ്ദേശാനുസരണം ബാങ്കിലടയ്ക്കാനുള്ള പണമായ ഒന്നര ലക്ഷം രൂപ എടുത്ത് ബാങ്കിലേയ്ക്ക് കയറാൻ കെട്ടിടത്തിന്റെ സ്റ്റെയർകേസ് ഭാഗത്ത് എത്തി. ഈ സമയം പ്രതികൾ ബാങ്ക് ജീവനക്കാരുടെ കയ്യിലിരുന്ന പണവും കവർന്ന് രക്ഷപെടുകയായിരുന്നു. പണം തട്ടിയെടുത്ത പ്രതികൾ ഇതിനു ശേഷം കുറവിലങ്ങാട് ബസ് സ്റ്റാന്റിന് പുറക് ഭാഗത്തേയ്ക്ക് ഓടിപ്പോയി. ഈ സമയം ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികൾ സംഭവ സ്ഥലത്തു വച്ചു തന്നെ പൊലീസ് പിടിയിലായി.

സംഭവത്തെ തുടർന്ന് പണവുമായി രക്ഷപെട്ട 1-ം പ്രതി ജെയിസ് ബേബി ആലപ്പുഴ, തൊടുപുഴ, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി ട്രെയിനിൽ കയറി തമിഴ നാട്ടിലേയ്ക്ക് രക്ഷപെടാൻ ശ്രമം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഡിയ്ക്കു വിവരം ലഭിച്ചിരുന്നു. തുടർന്നു, അടിസ്ഥാനത്തിൽ വൈക്കം ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻ, സബ് ഇൻസ്‌പെക്ടർമാരായ തോമസ് കുട്ടി ജോർജ്ജ്, മാത്യു കെ.എം, എ.എസ്.ഐ സിനോയിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺകുമാർ പി.സി, രാജീവ് പി.ആർ, സിവിൽ പൊലീസ് ഓഫിസർ സിജു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക