ഡല്‍ഹി;അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ – ചൈന കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ചര്‍ച്ച വൈകിട്ട്‌ ഏഴര വരെ നീണ്ടു.ചുസുല്‍ മോള്‍ഡ അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തില്‍ ഊന്നിയായിരുന്നു ചര്‍ച്ച.ലെഫ്റ്റനന്റ്. ജെനറല്‍ പിജികെ മേനോന്‍ ആണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്. ചൈനീസ് അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറല്‍ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക