ചെറുവത്തൂര്‍: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരില്‍ 7 വയസ്സുകാരന്‍ മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകന്‍ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരവെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.

കഴിഞ്ഞ മാസം 13ന് വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ മുഖത്ത് നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഗവ.ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ആന്റി റാബീസ് കു‍ത്തിവെയ്പ്പിന്റെ ആദ്യ ഡോസ് എടുത്തിരുന്നു. മറ്റു രണ്ടു ഡോസുകള്‍ കയ്യൂര്‍ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടയില്‍ കുട്ടിക്ക് പനി വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിക്ക് റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആലന്തട്ട എയുപി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആനന്ദ്. സഹോദരന്‍: അനന്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക