കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തിൽ നിന്നും കാലുകൾ അറുത്ത് മാറ്റിയ ക്വട്ടേഷൻ സംഘം, പൊതുസ്ഥലത്ത് ഈ കാലുകൾ പ്രദർശനത്തിന് വച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘത്തലവൻ മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സച്ചിൻ, ജയേഷ് എന്നിവരെ മണിമല പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെ കറുകച്ചാൽ മുണ്ടത്താനത്ത് വച്ചായിരുന്നു സംഭവം. മുൻപ് കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്ന ഗുണ്ടാസംഘാംഗങ്ങൾ തമ്മിൽ നേരത്തെ പ്രദേശത്ത് വാക്ക് തർക്കവും സഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഒരുമാസം മുൻപും സമാന രീതിയിൽ ക്വട്ടേഷൻ- ഗുണ്ടാ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ഗുണ്ടാ -ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ക്വട്ടേഷൻ സംഘത്തലവനായ മനേഷിനെ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെ രണ്ട് പ്രതികൾ പൊലീസ് സംഘത്തിന് മുന്നിൽ എത്തുകയായിരുന്നു. ഇവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻ പൊലീസ് സംഘം കാവലുണ്ട്.

ചങ്ങാശ്ശരി ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക