എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാവിലെ 8.30നാണ് പ്രഖ്യാപനം നടത്തുക. ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലെക്കുള്ള റാങ്ക് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. ഈ മാസം ഒമ്ബത് വരെയാണ് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി. 25 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് AICTE നിബന്ധന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക