കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്ബള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍ െ്രെഡവ്, ഉദയാനഗര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

തൃപ്പൂണിത്തുറ പേട്ട ജംക്ഷന്‍, കിഴക്കേക്കോട്ട, തോപ്പുംപടി, കുണ്ടന്നൂര്‍, മരട് എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിലായി. പശ്ചിമ കാച്ചിയില്‍ പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം ഒഴികെയുള്ള ഈ നാലുജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രമാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മലയോര മേഖലയിലുള്ളവരും തീരപ്രദേശങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക