പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.

സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. കള്ളന്മാരുമായി അന്തര്‍ധാര സജീവമാക്കിയ വ്യാജ നാണയങ്ങളെ പൊതു സമൂഹത്തിന്റെ മുന്നില്‍ കളിയാക്കാനും ഹരീഷ് പേരടി വെല്ലുവിളിക്കുന്നു. അപ്പോള്‍ നിങ്ങളെ അംഗീകരിക്കാമെന്നും, അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

മോന്‍സണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍, ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ ചന്തിയിട്ട് നിരങ്ങയിവര്‍…ഈ തെമ്മാടിത്തരം മുഴുവന്‍ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചര്‍മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസന്‍മാര്‍ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…

കള്ളന്മാരുമായി അന്തര്‍ധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളില്‍ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്താത്തതിനെ പറ്റിയും, വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും, അവര്‍ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിച്ച്‌ പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കൂ…അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക