കൊച്ചി: ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നിലയിലേക്കും തീ പടര്‍ന്നു.

അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ആശുപത്രി ആവശ്യത്തിനായി വന്ന് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബം കെട്ടിടത്തിലുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ താഴത്തെ മേല്‍ക്കൂരയിലേക്ക് ചാടിയാണ് രക്ഷപെട്ടത്. ഇതിനിടയില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക