ഇടുക്കി: ഇടുക്കി നെല്ലിപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സന്തോഷ്‌ (45) ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് കുടുംബം പറഞ്ഞു. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന സന്തോഷിന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടd സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു. കൊവിഡ്-ലോക്ക് ഡൗണ്‍ പ്രതിസന്ധികളാല്‍ വായ്പ തിരിച്ചടക്കാന്‍ പറ്റിയിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രണ്ടുമാസത്തോളം സംസ്ഥാനം അടച്ചിട്ടിട്ടും ബാങ്ക് വായ്പകളിൽ മേൽ മോറട്ടോറിയം ലഭ്യമാക്കാനുള്ള നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. സർക്കാർ വേണ്ടവിധത്തിൽ സമ്മർദ്ദം ചെയ്തതുകൊണ്ടാണ് ബാങ്കേഴ്സ് സമിതി ഇതിന് തയ്യാറാകാത്തത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കർഷകരും വ്യാപാര സമൂഹവും കടന്നുപോകുന്നത്. ഇതിൻറെ വ്യാപ്തി വേണ്ടവിധത്തിൽ ഉൾക്കൊണ്ടിട്ടുള്ള പ്രവർത്തനങ്ങൾ ആകണം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക