കോട്ടയം: ഭാര്യ ഉപേക്ഷിച്ച് പോയത് അയൽവാസികളുടെ മന്ത്രവാദത്തെ തുടർന്നാണെന്നു സംശയിച്ച് ദമ്പതികൾക്കു നേരെ ആഡിസ് ആക്രമണം നടത്തിയ പ്രതിയ്ക്ക് 17 വർഷം കഠിന തടവും, മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് ചോഴാച്ചേരിൽ വീട്ടിൽ കുഞ്ഞുകുട്ടൻ മകൻ കുഞ്ഞപ്പനെയാണ് (63) കോട്ടയം അഡീഷണൽ സെഷൻ കോടതി (സ്‌പെഷ്യൽ) ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. അയൽവാസികളായ കാളാശ്ശേരിൽ രവീന്ദ്രനേയും ഭാര്യ രാധാമണിയേയും ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

ഇന്ത്യൻ ശിക്ഷാ നിമയം 307 വകുപ്പ് പ്രകാരം പത്ത് വർഷം കഠിനതടവിനും 50,000/- രൂപ പിഴയും, ഐപിസി 458 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവിനും 25,000/- രൂപ പിഴയും വിധിച്ചു. പിഴസംഖ്യ അടയ്ക്കുന്ന പക്ഷം പരുക്കേറ്റ രവീന്ദ്രനും രാധാമണിക്കും നഷ്ടപരിഹാരമായി നൽകാനുമാണ് വിധി. 2012 മാർച്ച് ഒൻപതിന് പുലർച്ചെ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണിപൂർത്തീകരിച്ചിട്ടില്ലാത്ത വീട്ടിൽ പാളികളില്ലാത്ത ജനലിന് സമീപം മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രവീന്ദ്രന്റേയും രാധാമണിയുടേയും ദേഹത്തേയ്ക്ക് ജാറിൽ സൂക്ഷിച്ചിരുന്ന ആസിഡ് പ്രതി ജനാലയിലൂടെ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രനേയും രാധാമണിയേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയത് അയൽവാസിയായ രവീന്ദ്രന്റെ ദുർമന്ത്രവാദം മൂലമാണെന്ന് പ്രതി കരുതിയ പ്രതി, ഇതിന്റെ പ്രതികാരത്തിനായാണ് ഇരുവർക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്.

പ്രതി രവീന്ദ്രനെ കൊല്ലുമെന്ന് പലരോടും നേരത്തെ തന്നെ പറഞ്ഞിരുന്നു. സംഭവത്തിനുശേഷം പ്രതി വർഷങ്ങളോളം ഒളിവിലായിരുന്നു. തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റർ ചേയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത് വൈക്കം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കെ.എസ്.ബേബി ആയിരുന്നു. പ്രോസിക്യൂഷൻ തെളിവിലേയ്ക്ക് 12 സാക്ഷികളെ വിസ്തരിക്കുകയും 16 പ്രമാണങ്ങളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ്, ടോജി തോമസ് എന്നിവർ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക