പാലക്കാട്: തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് കാണാതായ നാലു കുട്ടികളെയും കണ്ടെത്തി. അര്‍ദ്ധ രാത്രി ഒരു മണിയോടെ ആനക്കര ഹൈസ്‌കൂളിന് സമീപത്തു നിന്നാണ് നാലുപേരെയും കണ്ടെത്തിയത്.ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍ റോഡിലേക്ക് കുട്ടികള്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആനക്കര ഹൈസ്‌കൂള്‍ ഭാഗത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളിക്കാന്‍ പോയ കുട്ടികള്‍ കാണാതായത്. കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കുട്ടികളെ കണ്ടെത്താനായില്ല.തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. കുട്ടികളെ കാണാതായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക