ആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാര്‍ ജംക്ഷനു വടക്കുഭാഗത്തായാണ് നാട്ടുകാര്‍ ജഡം കാണുന്നത്. ഉടലും വാല്‍ ഭാഗവും വേര്‍പെട്ട നിലയിലായിരുന്നു. വന്യജീവി സംരക്ഷണത്തില്‍ ഉള്‍പ്പെട്ട ഫിന്‍ വെയില്‍ ഇനത്തില്‍പ്പെട്ടതാണ്. ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ട് അഴുകി തുടങ്ങിയ നിലയിലായിരുന്നു.

അതിനാല്‍ ഇതിന്റെ കൃത്യമായ വലുപ്പമോ മരണകാരണമോ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ആന്തരികാവയവങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കുവാന്‍ കഴിയില്ലെന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്ടര്‍ ബിനില്‍. ബി ചന്ദ്രന്‍ പറഞ്ഞു. ഏകദേശം 10 മീറ്റര്‍ നീളവും അഞ്ചടി വീതിയും ആണ് ഉള്ളതാണിത്​. തീരത്തടിഞ്ഞ ഭാഗങ്ങളില്‍ മുറിവുകള്‍ ഒന്നും കാണാന്‍ ഇല്ലാത്തതിനാല്‍ അപകടമരണം അല്ല എന്നാണ്​ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ക്വസ്റ്റിന് ശേഷം തിമിംഗലത്തിന്റെ ഭാഗങ്ങള്‍ തീരത്ത് എസ്കവേറ്റര്‍ ഉപയോഗിച്ച്‌ കുഴിയെടുത്ത് മൂടി.റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്. സുധീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എസ് സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക