കാസർ​ഗോഡ്: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റില്‍. മംഗളൂറിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന കുമ്പള ദേവിമഠത്തിനടുത്തെ ചന്ദഹബ്ബയുടെ മകള്‍ സ്നേഹ (17) യുടെ മരണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക ബിജാപൂരി സ്വദേശി വിശാല്‍ റാത്തോഡ് (19) അറസ്റ്റിലായത്.

സ്‌നേഹയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിശാലിന്റെ സുഹൃത്ത് സ്നേഹയെ പ്രണയിച്ചിരുന്നു. സ്നേഹ അതില്‍ നിന്ന് പിന്മാറിയതോടെ വിശാല്‍ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇതിന്റെ മാനസിക വിഷമത്തിലാണ് സ്നേഹ മരിച്ചതെന്നാണ് നിഗമനം. സെപ്റ്റംബര്‍ 17-നാണ് സ്നേഹ വീട്ടില്‍ തൂങ്ങിമരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക