കോട്ടയം: ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹയർസെക്കന്ററി മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഹയർ സെക്കണ്ടറി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.യു.കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

എൺപത് ശതമാനം മാർക്കുള്ള വിദ്യാർത്ഥിക്ക് പോലും താൽപര്യമുള്ള ഗ്രൂപ്പോ സ്കൂളോ ലഭിക്കാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾ നേടുന്ന വിജയത്തിൻ്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്ന സർക്കാർ അവരുടെ ഉന്നത വിദ്യാഭ്യാസക്കാര്യങ്ങളിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്. സർക്കാരിന് ബാധ്യത ഉണ്ടാകാത്ത മാർജിനൽ ഇൻക്രീസ് വഴിയാണ് നിലവിൽ സീറ്റുകൾ വർധിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലബാറിൽ മാത്രമല്ല മധ്യ കേരളത്തിലും സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു,ജില്ല പ്രസിഡൻ്റ് ജോർജ് പയസ്സ് അദ്ധ്യക്ഷത വഹിച്ചു.പി.കെ.വൈശാഖ്, അഡ്വ.ഡെന്നിസ് ജോസഫ്, ബിബിൻ രാജ്, വസന്ത് തെങ്ങുമ്പള്ളി, സച്ചിൻ മാത്യു, അഡ്വ. ബോണി മാടപ്പള്ളി, ബിബിൻ വർഗ്ഗീസ്, നൈസാം കെ എൻ, ഡോൺ മാത്യു, ജിഷ്ണു ജെ ഗോവിന്ദ്, സ്റ്റനി വരളിക്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക