ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര പ്രധാനമന്ത്രിക്ക് സമ്മാനിച്ച ജാവലിനും വെങ്കല മെഡൽ ജേതാവ് ലോവ്ലീന ധരിച്ച ​ഗ്രൗസുമെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടും. പത്ത് കോടി രൂപയാണ് നീരജിന്റെ ജാവലിനും ലോവ്ലീനയുടെ ​ഗ്ലൗസുകൾക്കും ലഭിച്ച ലേലത്തുക. പാരാലിമ്പിക് താരം സുമിത് അന്തിൽ മോദിക്ക് സമ്മാനിച്ച ജാവലിന് മൂന്ന് കോടി രൂപയാണ് ലേലത്തിൽ ലഭിച്ചത്.

നീരജ് ചോപ്രയുടെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലോവ്ലീനയുടെ ​ഗ്ലൗസിന്റെ അടിസ്ഥാന വില 80 ലക്ഷവും. ഈ വില മറികടന്നാണ് നിലവിൽ 10 കോടിയിൽ എത്തിയിരിക്കുന്നത്. പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാ​ഗും, ടോക്യോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് എത്തിയ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക് എന്നിവയും ലേലത്തിന് വച്ചിട്ടുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് രണ്ട് കോടി രൂപയും (കൃത്യമായി പറഞ്ഞാൽ 2,00,20,000 രൂപ ) ഹോക്കി സ്റ്റിക്കിന് 1,00,00,500 രൂപയുമാണ് നിലവിലെ ലേല തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം ​ഗം​ഗാ നദിയുടെ ശുചീകരണത്തിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഉപയോ​ഗിക്കുമെന്ന് പിഐബി വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ ഇ-ഓക്ഷൻ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും. ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര 87.58 ദൂരം താണ്ടിയാണ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്.

1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക