മംഗളൂരു: ഗാന്ധിയെ കൊന്നത്​ തങ്ങളാണെന്ന്​ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കര്‍ണാടക സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര മംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ്​ ഗാന്ധി ഘാതകരാണെന്ന്​ പരസ്യമായി പ്രഖ്യാപിച്ചത്​. ഞങ്ങള്‍ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല, ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഗാന്ധിയെ കൊന്നു. പിന്നെ ഞങ്ങള്‍ ബി.ജെ.പിയെ ഒഴിവാക്കുമോ? നട്ടെല്ലില്ലാത്ത സര്‍ക്കാറാണ് ബി.ജെ.പിയുടേത്. താലിബാനികള്‍ അവരേക്കാള്‍ വളരെ മികച്ചവരാണ് -ധര്‍മേന്ദ്ര പറഞ്ഞു.

‘ഇന്ത്യ ഒരു ഹിന്ദു രാഷ്​ട്രമാണ്, മതേതരമല്ല. അഴിമതിക്കാരായ രാഷ്​ട്രീയക്കാര്‍ തങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി രാജ്യത്തി​ന്‍റെ ഭരണഘടനയെ മതേതരമായി മാറ്റുകയായിരുന്നു. ഹിന്ദു മഹാസഭ ഒരിക്കലും ഭരണഘടനയോട് യോജിക്കുന്നില്ല. ബി.ജെ.പി ഹിന്ദുക്കളെ പിന്നിലാക്കുകയാണ്​. സംഘ്​പരിവാറി​ന്‍റെ പോരാട്ടം സത്യസന്ധമാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ഹിന്ദുത്വ പാര്‍ട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും’. മൈസൂരുവിലെ 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പൊളിച്ചത് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധര്‍മേന്ദ്ര കൂട്ടി​ച്ചേര്‍ത്തു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക