ഡല്‍ഹി: കൊവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് പറഞ്ഞു. ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കൊവിഡുമായി ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. ഇപ്പോള്‍ രാജ്യത്ത് പ്രസരിക്കുന്ന വകഭേദങ്ങള്‍ മൂന്നാം തരംഗത്തിന് കാരണമായേക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറെ താമസിയാതെ മഹാമാരിയെന്ന നിലയില്‍ നിന്ന് കൊവിഡ് പകര്‍ച്ചവ്യാധിയായി മാറുമെന്നും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൊവിഡ് മരണനിരക്കും കൊവിഡ് മൂലം രോഗം മൂര്‍ച്ഛിക്കുന്നതും ഒഴിവായാല്‍ തന്നെ ആരോഗ്യസംവിധാനങ്ങള്‍ക്ക് രോഗപ്രസരണത്തെ നിയന്ത്രിക്കാന്‍ കഴിയും- ഡോ. സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാക്‌സിനാണ് കൊവിഡിനുള്ള ഏറ്റവും വലിയ പ്രതിരോധം. നിലവില്‍ 75 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ ഫലപ്രാപ്തി 70 ശതമാനമായി കണക്കാക്കിയാല്‍ രാജ്യത്തെ 50 കോടി പേര്‍ക്ക് രോഗപ്രതിരോധം ലഭിക്കും. ഒരു ഡോസ് വാക്‌സിന്‍ 30-31 ശതമാനം വരെ പ്രതിരോധം നല്‍കും- അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം വാക്‌സിനേഷനു ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും. വാക്‌സിന്‍ എടുത്താല്‍ 70-100 ദിവസത്തിനുള്ളില്‍ പ്രതിരോധ ശേഷി കുറയും. ലോകത്ത് പുതിയതായി കണ്ടെത്തിയ സി 1.2 വകഭേദവും ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു പുതിയ വകഭേദം കണ്ടെത്തിയതുകൊണ്ടുമാത്രം മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക