തിരുവനന്തപുരം: കൃത്യസമയത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് നല്‍കാത്ത നിര്‍മാണ കമ്ബനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു.

അതും കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്ളാറ്റ് നിര്‍മാണ കമ്ബനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാര്‍ഥാസ് ഉടമ അഭിഷേക് അര്‍ജുന് നഷ്ടപരിഹാരം നല്‍കേണ്ടത്. കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സിന് സമീപം ജി.ഐ.ഇ. ഗ്രാന്‍ഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നല്‍കിയിരുന്നു. കരാര്‍ ഒപ്പിട്ട് 33 മാസത്തിനകം ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു നിര്‍മാണ കമ്ബനിയുമായി ഉണ്ടായിരുന്ന കരാര്‍. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാല്‍ പണം മടക്കി ചോദിച്ചെങ്കിലും അതുനല്‍കാനും കമ്ബനി തയ്യാറായില്ല.

നല്‍കിയ തുകയ്ക്കുള്ള പലിശയ്ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടര്‍ന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച്‌ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക