ഇടുക്കി: ഏലത്തിന്റെ കനത്ത വിലയിടിവിന് പരിഹാരം കാണാന്‍ സ്‌പൈസസ് ബോര്‍ഡിന്റെ കീഴില്‍ മുമ്പ് നടത്തിയിരുന്ന രീതിയില്‍ ലേലം തുടരും. കര്‍ഷകരുടെ പരാതി വ്യാപകമായതോടെയാണ് തീരുമാനം.

സ്‌പൈസസ് ബോര്‍ഡ് അംഗീകാരമുള്ള 12 ലേല ഏജന്‍സികള്‍ ഇപ്പോള്‍ നടത്തുന്ന ഓണ്‍ ലൈന്‍ ലേലം അവസാനിപ്പിക്കും. സ്‌പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഇടുക്കിയിലെ പുറ്റടി തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു ഏലം ലേലം നടന്നിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യ കമ്പനികള്‍ വ്യാപകമായി ഓണ്‍ലൈന്‍ ലേലം തുടങ്ങിയത് വില കുത്തനെ ഇടിയാന്‍ കാരണമായി. കര്‍ഷകരുടെ പരാതി വ്യാപകമായതോടെയാണ് ജനപ്രതിനിധികള്‍ ഇടപെട്ട് യോഗം വിളിച്ചത്. ലേല ഏജന്‍സികളും കര്‍ഷക സംഘടനകളും തൊഴിലാളി യൂണിയനുകളും കച്ചവടക്കാരും യോഗത്തില്‍ പങ്കെടുത്തു.

ദിവസേന രണ്ട് ലേലം നടന്നിരുന്നത് മൂന്നും നാലുമെണ്ണമായതാണ് വില ഇടിയാന്‍ പ്രധാന കാരണം. സ്‌പൈസസ് ബോര്‍ഡ് നടത്തിയിരുന്ന ലേലത്തിനെത്താത്ത മൂന്ന് ഏജന്‍സികള്‍ക്ക് നോട്ടീസ് അയച്ചതും ഓണ്‍ലൈന്‍ ലേലത്തില്‍ നിന്ന് ഇവര്‍ പിന്മാറാന്‍ കാരണമായിട്ടുണ്ട്. പ്രശ്‌നത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ എ ജി തങ്കപ്പന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക