കോട്ടയം: അമ്മയ്ക്ക് അസുഖമാണെന്ന് സുഹൃത്തിനെ വിശ്വസിപ്പിച്ച കാർ തട്ടിയെടുത്ത് എറണാകുളത്ത് പണയം വച്ച സംഘത്തിലെ പ്രധാനി പിടിയിൽ. പരുത്തുംപാറ സ്വദേശിയുടെ കാർ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ വേളൂർ തിരുവാതുക്കൽ കുളത്തൂതറമാലിയിൽ ജിബിൻ ജോസഫി (പുളിപ്പ് -34)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്.

ആഴ്ചകൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പരുത്തുംപാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ പ്രതി അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിൽ പോകണമെന്നു വിശ്വസിപ്പിച്ച വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് ഈ വാഹനവുമായി പോയ പ്രതിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതെ വരികയായിരുന്നു. തുടർന്നു, കാറിന്റെ ഉടമയായ യുവാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നാണ്, പ്രതിയായ ജിബിൻ കാർ എറണാകുളം ഭാഗത്ത് പണയം വച്ചിരിക്കുകയാണ് എന്നു കണ്ടെത്തിയത്. തുടർന്നു ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളം ഭാഗത്തു നിന്നും കാർ കണ്ടെത്തി. തുടർന്നു, പ്രതിയെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയുമായിരുന്നു. 70000 രൂപയ്ക്കാണ് കാർ പണയം വച്ചതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

കാറുകൾ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തുന്ന മാഫിയ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ ജിജു പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കാറുകൾ തട്ടിക്കൊണ്ടു പോകുന്ന റാക്കറ്റ് തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക