ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അരനൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ .ഇന്നു പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ് . ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറിയിട്ടുണ്ട് .കൂടാതെ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അപ്രതീക്ഷിതമായി എത്തിയ മഴ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴയും മേഖലവിസ്‌ഫോടനവും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക