ലഖ്​നോ: യു.പിയില്‍ പനിബാധിച്ച അഞ്ചു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഫിറോസാബാദ്​ മെഡിക്കല്‍ കോളജില്‍ അഞ്ച്​ മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ച്​ വയസുകാരനായ ഹൃത്വികിന്​ പ്രവേശനം ലഭിച്ചില്ല.

ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്​തയാണ്​ ഹൃത്വിക്കിന്​ പ്രവേശനം നിഷേധിക്കുന്നതിലേക്ക്​ നയിച്ചത്​. ഹൃത്വിക്കിന്‍റെ മൃതദേഹവുമായി പിതാവ്​ രാജ്​കുമാര്‍ നടന്നു പോകുന്ന ചിത്രം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെ വീടി​ന്​ സമീപത്തെ സ്വകാര്യ ക്ലിനിക്കിലാണ്​ ആദ്യം എത്തിച്ചതെന്ന്​ പിതാവ്​ രാജ്​കുമാര്‍ പറയുന്നു. എന്നാല്‍, മുന്‍കൂറായി 40,000 രൂപ വേണമെന്ന്​ അവര്‍ ആവശ്യപ്പെട്ടു. പണം നല്‍കാതെ ചികിത്സ തുടങ്ങില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ്​ കുട്ടിയുമായി ഫിറോസാബാദ്​ മെഡിക്കല്‍ കോളജിലെത്തിയതെന്നും പിതാവ്​ പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞ പണമെത്തിക്കാമെന്ന്​ സ്വകാര്യ ആശുപത്രി അധികൃതരോട്​ പറഞ്ഞുവെങ്കിലും അവര്‍ ചികിത്സ തുടങ്ങാന്‍ തയാറായില്ല. കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ച്‌​ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ബെഡ്​ ലഭിച്ചില്ലെന്നും രാജ്​കുമാര്‍ പറഞ്ഞു. കോവിഡ്​ കേസുകള്‍ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുകയാണ്​. നിരവധി പേരാണ്​ രോഗത്തിന്​ ആശുപത്രികളില്‍ ചികിത്സ തേടുന്നത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക