കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിന് മറുപടിയുമായി പാലാ നിവാസികള്‍. ഇന്ന് വൈകുന്നേരം 3 മണിക്ക് ബിഷപ്പ് ഹൗസിലേയ്ക്ക് ഐക്യദാര്‍ഡ്യ റാലി നടത്തും. വിവിധ ക്രിസ്തീയ സംഘടനകളും മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തുവന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലഘട്ടമല്ല ഇതെന്ന് ജിഹാദികള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ മനസ്സിലാക്കണമെന്ന് അദേഹം പറഞ്ഞു. മാഷിനെ അപായപ്പെടുത്തിയപ്പോള്‍ ഉണ്ടായ തരത്തിലുള്ള പ്രതിഷേധമായിരിക്കില്ല ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും ഓര്‍ക്കണമെന്ന് അദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് ദീപികയുടെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. അദേഹം പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോള്‍ സംയമനത്തോടെ പെരുമാറിയത് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പാലാ ബിഷപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. എസ്ഡിപിഐ ബിഷപ്പ് ഹൗസിലേയ്ക്ക് മാര്‍ച്ച്‌ നടത്തി. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മാധ്യമം, സിറാജ്, തേജസ് അടക്കമുള്ള മുസ്ലീം മാധ്യമ സ്ഥാപനങ്ങള്‍ സഭയ്‌ക്കെതിരേയും ബിഷപ്പിനെതിരേ രൂക്ഷമായി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക