ചാവക്കാട്: മുനക്കക്കടവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ കൊയ്ത്ത്. ബുധനാഴ്ച കടലിലിറങ്ങിയ ബോട്ടുകാര്‍ക്കാണ് കാല്‍കോടിയിലധികം രൂപയുടെ ചെമ്മീന്‍ ലഭിച്ചത്. രണ്ടു ദിവസമായി മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററില്‍നിന്നു പോകുന്ന ബോട്ടുകാര്‍ക്ക് ചെമ്മീന്‍ ലഭിച്ചിരുന്നുവെങ്കിലും ബുധനാഴ്ച നിറയെ കരിക്കാടി ചെമ്മീനുമായാണ് എല്ലാ ബോട്ടുകളും തിരിച്ചെത്തിയത്. കി​ലോയ്ക്ക്​ 70 മുതല്‍ 80 രൂപ വരെയാണ്​ നാരന്‍, പൂവാലന്‍ വര്‍ഗത്തിലുള്ള ഈ ചെമ്മീനിന്​ ലഭിക്കുന്നത്​.

ഓരോ ബോട്ടിനും 1,000 കിലോക്ക്‌ മുകളിലാണ് കരിക്കാടി ചെമ്മീന്‍ ലഭിച്ചത്. പ്രദേശത്ത് നിന്നുള്ള ബോട്ടുകാര്‍ക്ക് പുറമെ മുനമ്ബം, പൊന്നാനി മേഖലയില്‍നിന്നുള്ള ബോട്ടുകാരും മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ കേന്ദ്രീകരിച്ച്‌ മല്‍സ്യബന്ധനം നടത്തുന്നുണ്ട്. കടലേറ്റത്തിന്‍റെയും കോവിഡിന്‍റെയും ആഘാതത്തില്‍ നിശ്ചലമായിരുന്ന മത്സ്യമേഖലയില്‍ ചെമ്മീന്‍ കൊയ്​ത്ത്​ ഉണര്‍വ്​ പകര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക