മുംബൈ: ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ദിയോനാര്‍ പോലീസ് പറഞ്ഞു.
സംഭവത്തില്‍ അശ്ലീല വീഡിയോ ഭര്‍ത്താവിന് കൈമാറിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു.

5.20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം ലഭിക്കാതിരുന്നതോടെ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. പിന്നീട് വിവാഹ മോചനം ലഭിക്കാനായി ഭര്‍ത്താവ് ഈ വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക