ചെന്നൈ: ഉത്സവകാലത്ത് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്‍കിയ ഇളവുകള്‍ കാരണമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക