തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസില്‍ പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിട്ടുള്ള വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസ് സിജെഎം കോടതിയിലെത്തിയതോടെ പ്രതികളായ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തലക്ക് കേസില്‍ കക്ഷി ചേരാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം ഇന്നു കേള്‍ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക