കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ 60 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് മാനേജിംഗ് പാര്‍ട്ണറും യൂത്ത് ലീഗ് നേതാവുമായ വി.പി സബീറാണ് അറസ്റ്റിലായത്. ഇയാള്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ജ്വല്ലറിക്കെതിരെ 87 പരാതികളാണ് കുറ്റ്യാടി പൊലീസില്‍ ലഭിച്ചത്. ഇടപാടുകാരില്‍ നിന്നും പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ച് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്നാണ് പരാതി.

പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ദിവസ തവണയായി പണം സ്വീകരിച്ച് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഇവര്‍ നടത്തിയിരുന്നു. നാലു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഒട്ടേറെ പേരില്‍ നിന്നും സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസമായി ജ്വല്ലറി അടഞ്ഞു കിടക്കുന്നത് കണ്ടതോടെ ഇടപാടുകാര്‍ ഉടമകളെ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഉടമകളെ ഫോണില്‍ ലഭ്യമായില്ല. ഇതോടെയാണ് ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറ്റ്യാടിക്ക് പുറമെ കല്ലാച്ചിയിലും പയ്യോളിയിലും ജ്വല്ലറിക്ക് ബ്രാഞ്ചുകള്‍ ഉണ്ട്.

ഇവിടെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സബീറിനെ കൂടാതെയുള്ള മറ്റ് പാര്‍ട്ണര്‍മാര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ അടക്കം മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയില്‍ സബീല്‍ എന്നിവരാണ് മറ്റുപ്രതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക