തിരുവനന്തപുരം :
പ്ലസ് വൺ മോഡല്‍ പരീക്ഷ 31 മുതല്‍ സെപ്തംബര്‍ നാലുവരെ നടത്തും. സ്കൂളിലെത്തേണ്ട, വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം.

ചോദ്യപേപ്പര്‍ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും. പരീക്ഷയ്ക്കുശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയം ചോദിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ഡിഡിമാര്‍, എഡിമാര്‍, ജില്ലാ കോ -ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടക്കം പങ്കെടുക്കുന്ന പ്രത്യേക യോഗം ശനിയാഴ്ച രാവിലെ 10.30ന് ചേരും. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ സ്കൂളിലെയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.

സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പൊതു പരീക്ഷയ്ക്ക് മുന്നോടിയായി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ജനപങ്കാളിത്തത്തോടെ സ്കൂള്‍ ശുചീകരിച്ച്‌ അണുനശീകരണം നടത്തും. തദ്ദേശ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി പ്രവര്‍ത്തനം ഏകോപിപ്പിക്കും. എംഎല്‍എമാര്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.

പൊതുപരീക്ഷ2027 കേന്ദ്രത്തില്‍
സംസ്ഥാനത്തിനകത്തും പുറത്തുമായി 2027 കേന്ദ്രത്തിലാണ് പ്ലസ്വണ്‍ പൊതുപരീക്ഷ നടത്തുക. ഗള്‍ഫില്‍ എട്ട് കേന്ദ്രവും ലക്ഷദ്വീപില്‍ ഒമ്ബത് കേന്ദ്രവും മാഹിയില്‍ ആറ് കേന്ദ്രവുമുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ഇവരുടെ ഉത്തരക്കടലാസ് കോവിഡ് മാനദണ്ഡം പാലിച്ച്‌ പ്രത്യേക കവറിലാക്കി സൂക്ഷിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക