കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വില്‍പന സംവിധാനത്തില്‍ ജാതിപ്പേരുമായി ഉല്‍പന്നങ്ങള്‍. കൊണ്ടാട്ടം പോലുള്ള പാക്കറ്റ് ചെയ്ത ഭക്ഷണ സാധങ്ങളാണ് ഇത്തരത്തിലുള്ള പേരുകളുമായി വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

ജയലക്ഷ്മി ബ്രാഹ്മിന്‍സ് എന്ന പേരിലാണ് വിവിധ തരം കൊണ്ടാട്ടങ്ങള്‍ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ കുടുംബശ്രീ ബസാര്‍ എന്ന വെബ് സൈറ്റില്‍ വില്‍പനയ്ക്കുള്ളത്. വിവിധ തരം കൊണ്ടാട്ടങ്ങളും ഇതേ പേരില്‍ വില്‍പനയ്ക്കുണ്ട്. ഇത്തരത്തില്‍ പേരുകളുള്ള ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സംരഭത്തിലൂടെ വില്‍പനയ്ക്ക് വയ്ക്കുന്നതിനെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവേത്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം നടപടികള്‍ തിരിച്ചടി ഉണ്ടാക്കുന്നത് ആണ് എന്നാണ് ഇവരുടെ നിലപാട്. വിഷയത്തില്‍ വിശദീകരണം തേടാന്‍ ബന്ധപ്പെടേണ്ട ഈമെയില്‍ വിലാസം പ്രവര്‍ത്തനക്ഷമമല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.എന്നാല്‍, ഇത്തരം നാമകരണം ഉള്‍പ്പെടെ ഉത്പാദകര്‍ തീരുമാനിക്കുന്നത് ആണ് എന്നും ഇതില്‍ കുടുംബശ്രീയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് മറ്റു ചിലരുടെ വാദം. മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം പേരുകള്‍ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക