ഡൽഹി: ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സെപ്റ്റംബര്‍ അഞ്ചിനാണ് അധ്യാപക ദിനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു കോടി അധിക കൊവിഡ് വാക്‌സിന്‍ ഡോസുകൾ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രആരോഗ്യമന്ത്രിയുടെ പുതിയ നിര്‍ദേശം പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഒരുവര്‍ഷത്തിലധികമായി കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ സെപ്തംബറിൽ തുറക്കും. എന്നാല്‍ അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തത് വെല്ലുവിളിയായി തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക