റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേനയെ ഉദ്ധരിച്ച്‌ അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അറബ് സഖ്യസേന അറിയിച്ചു.

ഞായറാഴ്‍ച അസീറിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് നേരെയും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം നടത്തി. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ പതിച്ച്‌ സ്‍കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെങ്കിലും ആര്‍ക്കും അപകടത്തില്‍ പരിക്കില്ല.ഹൂതികളുടെ ആക്രമണത്തെ യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും ഒ.ഐ.സിയും ജി.സി.സി സെക്രട്ടറി ജനറലും അപലപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക